Advertisement

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭ്യമാക്കണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

April 10, 2019
Google News 0 minutes Read

കനേഡിയന്‍ ഫണ്ടിംഗ് ഏജന്‍സിയായ സിഡിപിക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ഉയര്‍ന്ന പലിശക്ക് നല്‍കാന്‍ തിരുമാനിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കിഫ്ബി തുടക്കം മുതല്‍ക്കേ മറച്ചുവയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ബോണ്ടുകള്‍ വാങ്ങുന്ന സിഡിപിക്യൂവിന് ലാവ്‌ലിനില്‍ 20% ഷെയറുണ്ട് എന്ന വിവരവും മറച്ചുവെയ്ക്കപ്പെട്ടിരുന്നു. പലിശ നിശ്ചയിച്ചതു സംബന്ധിച്ചോ, കരാര്‍ നിശ്ചയിച്ചതു സംബന്ധിച്ചോ യാതൊരു കാര്യങ്ങളും മന്ത്രിസഭയോ, നിയമസഭയോ അറിഞ്ഞതായി കാണുന്നില്ല. ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here