ശ്രീധന്യയെ അഭിനന്ദിക്കാൻ സന്തോഷ് പണ്ഡിറ്റ് നേരിട്ടെത്തി; സമ്മാനമായി ഫർണിച്ചറുകളും

സിവിൽ സർവീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ നേരിട്ടെത്തി സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള വീട്ടിലെത്തി ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച സന്തോഷ് പണ്ഡിറ്റ് കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണിച്ചറുകളും എത്തിച്ചുകൊടുത്തു. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് പണ്ഡിറ്റ് നൽകിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതൽ കുട്ടികൾ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു.

പണ്ഡിറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

Dear facebook family,
ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.
(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്.

അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.

ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)

(Thanks to Anil Perambra ji, Hareesh ji)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top