രാഹുൽ ഗാന്ധിയെ ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നതായി കോൺഗ്രസ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നതായി കോൺഗ്രസ്. കഴിഞ്ഞ ദിവസം അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.  ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലേസർ തോക്കിന്റേതെന്നു കരുതുന്ന പച്ച ലേസർ രശ്മികൾ രാഹുലിന്റെ ദേഹത്തു പതിച്ചെന്നും ഏഴു തവണയാണ് ലേസർ രശ്മികൾ രാഹുൽ ഗാന്ധിയുടെ തലയിൽ പതിച്ചതെന്നും ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
.

രാഹുൽ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും സുരക്ഷ ശക്തമാക്കാൻ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top