2004 ബിജെപി മറക്കരുതെന്ന് സോണിയ; റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

2004 ബിജെപി മറക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. അജയ്യനായ വാജ്‌പേയിക്കെതിരെയാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ചത്. റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ.

പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ ആയാണ് സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലും സോണിയക്കൊപ്പം ഉണ്ടായിരുന്നു.

സോണിയാ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ സോണിയയുടെ എതിരാളി. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന റായ്ബറേലിയില്‍ മെയ് ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top