പ്രധാനമന്ത്രി നാളെ കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

narendra modi african tour begins today

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് കോഴിക്കോട് ചേര്‍ന്നു. നാളെ വൈകിട്ട് ആറുമണിക്കാണ് പ്രധാനമന്ത്രി കോഴിക്കോട് എത്തുന്നത്.

മലബാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉന്നത പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ റാലിയും, പൊതുയോഗവും നടക്കുന്ന കോഴിക്കോട് ബീച്ചും പരിസരവും എസ്പിജിയുടെ കനത്ത സുരക്ഷാ വലയത്തിലാണ്.

വൈകിട്ട് അഞ്ചരയ്ക്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന നരേന്ദ്ര മോദി റോഡ് മാര്‍ഗമാണ് പൊതുയോഗം നടക്കുന്ന കോഴിക്കോട് കടപ്പുറത്ത് എത്തുക. വഴിയിലുടനീളം എസ്പിജിയുടെ സുരക്ഷാക്രമീകരണങ്ങളും കേരള പൊലീസിന്റെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എട്ടുമണിക്ക് പൊതു യോഗം കഴിഞ്ഞശേഷം നരേന്ദ്ര മോദി മധുരയ്ക്ക് മടങ്ങും. കോഴിക്കോടിനു ശേഷം നേരത്തെ തിരുവനന്തപുരത്താണ് പരിപാടി നിശ്ചയിച്ചെങ്കിലും പിന്നീട് മാറ്റം വരുത്തി. പ്രധാനമന്ത്രി നാളെ കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ഥികളും ബിജെപി നേതാക്കളും നാളെ കോഴിക്കോട് ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top