പത്തനംതിട്ട ചിറ്റാറിൽ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പൊട്ടി തെറിച്ചു

ഇടിമിന്നലേറ്റ് പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പൊട്ടി തെറിച്ചു .ചിറ്റാർ മാർക്കറ്റിനു സമീപത്ത് പ്രവർത്തിക്കുന്ന താഴത്തു വീട്ടിൽ ആരഫിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന എസ്എആർ പെട്രോൾ പമ്പിലെ ഡീസൽ ടാങ്കാണ് പൊട്ടിതെറിച്ചത് . ഇന്ന് വൈകിട്ട് 5.30 നായിരുന്നു സംഭവം.
പമ്പിൽ ഡീസലും പെട്രോളും തീർന്നതിനാൽ വ്യാഴാഴ്ച പമ്പ് തുറന്നു പ്രവർത്തിച്ചിരുന്നില്ല .സംഭവം നടക്കുന്ന സമയത്ത് പമ്പിലെ ജീവനക്കാർ അകലത്തിൽ സംസാരിച്ചു നിൽക്കുകയായിരുന്നു .
Read Also : വീണ്ടും ശബരിമല പ്രക്ഷോഭത്തിന് ശബരിമല കർമ്മസമിതിയുടെ ആഹ്വാനം
ഇടിയുടെ അഘാതത്തിൽ പമ്പിനു സമീപത്തെ നിർമാണത്തിലിരിക്കുന്ന മൂന്നു നില കെട്ടിടത്തിനും നാശനഷ്ടമുണ്ടാവുകയും ഡാങ്കിനു സമീപത്തു പാർക്കു ചെയ്യുകയായിരുന്ന വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സ് പൊട്ടുകയും വാഹനത്തിനു കേടുപാടു വരികയും ചെയ്തു .ഉഗ്ര സ്‌ഫോടന ശബ്ദത്തോടെയാണ് ടാങ്ക് പൊട്ടിയത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here