Advertisement

ടൊയോട്ട ലെക്‌സസ് സീരീസിലെ ലെക്‌സസ് എല്‍എം വിപണിയിലേക്ക്

April 11, 2019
0 minutes Read

ടൊയോട്ട ലെക്‌സസില്‍ നിന്ന് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം വരുന്നു. ലെക്‌സസ് എല്‍എം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. വാഹനത്തിന്റെ ആദ്യ ടീസറില്‍ ഗ്രില്ലും ഹെഡ്‌ലൈറ്റുമാണ് ദൃശ്യമാക്കിയിരുന്നതെങ്കില്‍ പുതിയ ടീസറില്‍ ബോക്‌സി രൂപം ദൃശ്യമാകുന്ന പുറംമോടിയുടെ വാഹനത്തിന്റെ ഔട്ട്‌ലൈന്‍ മാത്രമാണ് ദൃശ്യമാകുന്നത്.

ടൊയോട്ട അല്‍ഫാര്‍ഡിന് സമാനമാണ് ലെക്‌സസ് എല്‍എം ന്റെയും രൂപം. 2019 ഷാങ്ഹായ് ഓട്ടോ ഷോയിലാണ് എല്‍എം എപിവി ആദ്യമായി പ്രദര്‍ശനത്തിനെത്തുക. 2020ഓടെ ചൈനീസ്, തായ്‌വാന്‍ വിപണികളില്‍ ആദ്യമെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അല്‍ഫാര്‍ഡിനു സമാനതകള്‍ തോന്നിക്കുമെങ്കിലും ആഡംബര ഫീച്ചേര്‍സ് ലെക്‌സസ് എല്‍എം ല്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എല്‍എം എത്താനുള്ള സാധ്യത സധ്യത വളരെക്കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  എന്നാല്‍ ലെക്‌സസിന്റെ എല്‍എസ്, ഇഎസ് സെഡാനും എല്‍എക്‌സ്, എന്‍എക്‌സ്, ആര്‍എക്‌സ് എന്നീ എസ്.യു.വിയും ഇന്ത്യന്‍ വിപണിയില്‍ സജീവമായുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top