Advertisement

കുവൈറ്റിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാൻ പുതിയ നിബന്ധന

April 12, 2019
Google News 1 minute Read

കുവൈറ്റിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ / റെസിഡൻസ് പുതുക്കാൻ പുതിയ നിബന്ധന ഏർപ്പെടുത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസൻസിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന.

ഇതോടെ നിരവധി കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കൽ / റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലായി. ആറ് മാസം ലൈസൻസ് കാലാവധിയില്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ റെസിഡൻസ് പുതുക്കാതെ മടക്കി അയക്കുകയും, വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസൻസ് പുതുക്കാനുമാണ് പുതിയ നിർദേശം.

Read Also : കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ച് ആഭ്യന്തരമന്ത്രാലയം

സ്ഥാപനങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ലൈസൻസുകളാണ് ലഭിക്കുന്നത്. ഇതിന്റെ കാലാവധി കഴിയാറുമ്പോൾ പുതുക്കുകയായിരുന്നു പതിവ്. എന്നാൽ തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി കൂടി പരിശോധിക്കാൻ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ താമസകാര്യ വകുപ്പ്.

ഇത് കാരണം നിരവധി സ്ഥാപനങ്ങൾക്കും ലൈസൻസ് കാലാവധി കഴിയുന്നതിന് മുൻപ് പുതുക്കേണ്ട അവസ്ഥയാണു നിലവിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here