പൊതു തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ച് നവോദയ സാംസ്കാരിക വേദി

പൊതു തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി. ‘പോരാട്ടം 2019’ എന്ന പേരില്‍ സംഘടിപ്പിച്ച സംവാദത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.
തിരഞ്ഞെടുപ്പ് പോരാട്ടചൂട് നാട്ടിലുള്ളതിനേക്കാള്‍ ഒട്ടും കുറവല്ല ഗള്‍ഫില്‍. വോട്ടു ചെയ്യാനാകില്ലെങ്കിലും ചെയ്യിപ്പിക്കാനാകുമെന്ന വിശ്വാസം പ്രവാസികള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ജിദ്ദയില്‍ നവോദയ സംഘടിപ്പിച്ച ‘പോരാട്ടം 2019’ പരിപാടിയില്‍ ഉടനീളം ചൂടേറിയ രാഷ്ട്രീയ സംവാദങ്ങളായിരുന്നു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ പക്ഷെ ബി.ജെ.പി പ്രതിനിധി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ പ്രധാനമായും സംസ്ഥാന രാഷ്ട്രീയത്തിലൂന്നിയായിരുന്നു.
Read Also : ജിദ്ദ- റിയാദ് റെയില്‍പാത ഉടന്‍
നോട്ടു നിരോധനം, പ്രളയം, ശബരിമല, പ്രവാസി ക്ഷേമം, സ്ത്രീ ശാക്തീകരണം തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഷിബു തിരുവനന്തപുരം ആയിരുന്നു മോഡരേറ്റര്‍. നവോദയ, ഒ.ഐ.സി,സി, ന്യൂ ഏജ്, കെ.എം.സി.സി, ഐ.എം.സി.സി എന്നിവക്ക് പുറമേ വനിതാ പ്രതിനിധിയും മാധ്യമ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. സദസ്സിലുള്ളവര്‍ക്കും ഇടപെടാന്‍ അവസരം ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here