ജിദ്ദ- റിയാദ് റെയില്‍പാത ഉടന്‍

ജിദ്ദ -റിയാദ് റെയില്‍പാത വരുന്നു. 2040 ഓടെ റെയിൽ നെറ്റ്‌വർക്കിന്റെ ആകെ നീളം ഒമ്പതിനായിരം കിലോമീറ്റർ കവിയും. ഇതിനു പുറമേ റോഡ്‌ നിര്‍മാണവും വികസനവും സൗദി ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിയിലുണ്ട്.

Read More: സൗദിയില്‍ ഇ-സിം കാർഡുകൾ ഉടൻ പ്രാബല്യത്തിൽ

പൊതുഗതാഗത മേഖലയില്‍ സൗദിയില്‍ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ജിദ്ദ  റിയാദ് റെയില്‍വേ എന്ന് സൗദി ഗതാഗത മന്ത്രി നബീല്‍ അല്‍ അമൂദി അറിയിച്ചു. 2040 ആകുമ്പോഴേക്കും രാജ്യത്തെ റെയില്‍വേ നെറ്റ്വര്‍ക്കിന്റെ നീളം 9200 കിലോമീറ്റര്‍ ആകും. നിലവില്‍ ഇത് 4500 കിലോമീറ്റര്‍ ആണ്. ജിദ്ദ-റിയാദ് റൂട്ടില്‍ നിലവില്‍ ട്രെയിന്‍ സര്‍വീസ് ഇല്ല. അതേസമയം അസീര്‍-ജിസാന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ പണി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More: സൗദിയില്‍ സ്വദേശികളായ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാന്‍ പദ്ധതി

ഇതിനായി അറുനൂറ് കോടി റിയാല്‍ വകയിരുത്തി. റോഡിന് 136 കിലോമീറ്റര്‍ ദൂരമുണ്ടാകും. പതിനൊന്ന് തുരങ്കങ്ങളും 55 പാലങ്ങളും ഉണ്ടാകും. തുരങ്കങ്ങളുടെ ആകെ നീളം 9.2 കിലോമീറ്ററും പാലങ്ങളുടെ ആളെ നീളം 19 കിലോമീറ്ററും ഉണ്ടാകും. ജിദ്ദ ജിസാന്‍ റോഡിന്റെ വികസനത്തിനും പദ്ധതിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top