സൗദിയില്‍ സ്വദേശികളായ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാന്‍ പദ്ധതി

സൗദിയില്‍ സ്വദേശികളായ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാന്‍ പദ്ധതി തയ്യാറായി. ഗൈഡുകള്‍ക്ക് ഹിന്ദി ഉള്‍പ്പെടെ പതിനൊന്നു ഭാഷകളില്‍ പരിശീലനം നല്‍കും. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികളാണ് സൗദി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പുതിയ ടൂറിസം പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗദി സന്ദര്‍ശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കി. ഈ സാഹചര്യത്തിലാണ് സ്വദേശികളായ ടൂര്‍ ഗൈഡുകളെ പരിശീലിപ്പിക്കുന്നത്.
സൗദി യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ രാജ്യത്തെ പതിനാല് നഗരങ്ങളില്‍ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇരുപത്തിയൊന്ന് വയസാണ് അപേക്ഷകരുടെ ചുരുങ്ങിയ പ്രായം. പതിനൊന്നു ഭാഷകളില്‍ പരിശീലനം നല്‍കുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെരിറ്റേജ് അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, മലായ്, റഷ്യന്‍, മണ്ടരിന്‍, പോര്‍ച്ചുഗീസ് ഭാഷകളില്‍ ആയിരിക്കും പരിശീലനം എന്നാണ് റിപ്പോര്‍ട്ട്.
യോഗ്യരായ സൗദി ടൂര്‍ ഗൈഡുകള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നാല്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിക്കും. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് സൗദി ഓണ്‍ അറൈവല്‍ വിസ അനുവദിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here