സൗദിയില്‍ ഇ-സിം കാർഡുകൾ ഉടൻ പ്രാബല്യത്തിൽ

സൗദി ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ഇ-സിം കാർഡുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. നൂതന സ്മാർട്ട് ഫോണുകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കും ഇലക്ട്രോണിക് സിം കാർഡുകൾ പ്രവര്‍ത്തിക്കുക.

ഒന്നിലധികം സിം കാർഡുകളുടെ സേവനം ഒരു കാർഡിൽ നിന്നും ലഭിക്കും എന്നതാണ് ഇതിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. ഫോൺ ചെയ്യുന്നതിന്  നെറ്റ് ഉപയോഗിക്കുന്നതിന് എന്നിങ്ങനെ ഇനം തിരിച്ച് ഒരേ സിം കാർഡിൽ ഒന്നിലധികം സേവനം ഉൾപ്പെടുത്താനാകും.

Read More: സൗദിയില്‍ സ്വദേശികളായ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാന്‍ പദ്ധതി

വിദേശ യാത്രയിൽ സ്വദേശ ,വിദേശ വിളികളുടെയും നെറ്റിൻറ്റെയും ഉപയോഗവും പുതിയ സിം കാർഡിൽ ഇനം തിരിച്ച് പ്രോഗ്രാം ചെയ്യാനാകും. കൂടാതെ ക്യൂ ആർ കോഡുകൾ പോലുള്ളവ റീഡ് ചെയ്യുന്നതിനും വിവിധ ആപ്ലിക്കേഷനുകളുടെ അഡ്വാൻസ് ഉപയോഗത്തിനും ഇ സിം കാർഡുകൾ ഉചിതമായിരിക്കും. ഐ ഫോൺ എക്സ് പോലുള്ള പുതിയ ഇനം സ്മാർട്ട് ഫോണുകളിലാണ് പുതിയ സിം പ്രവർത്തിക്കുക.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More