തമിഴ്നാടിനെ ആർഎസ്എസ് ആസ്ഥാനത്തു നിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

തമിഴ്നാട്ടിലെ ജനങ്ങളെ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ദാരിദ്യ്രത്തിനെതിരായ സർജിക്കൽ സ്ട്രൈക്കാണ് തന്റെ ലക്ഷ്യം. നാട്, മതം, ജാതി എന്നിവ കണക്കാക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ ന്യായ് പദ്ധതിയിലൂടെ പണം എത്തുമെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷമായി 15 പേരെ കൂടെനിർത്തിയാണ് മോദി ഭരണം നടത്തിയത്. അനിൽ അംബാനി, മെഹൂൽ ചോക്സി, നീരവ് മോദി തുടങ്ങിയവരൊക്കെയാണ് മോദിയുടെ സുഹൃത്തുക്കളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here