Advertisement

സംസ്ഥാനത്തിന്റെ കാവൽക്കാരൻ പെരും കള്ളനാണെന്ന് രമേശ് ചെന്നിത്തല

April 12, 2019
Google News 1 minute Read

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ലാവ്‌ലിൻ കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യു കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വഴിവിട്ട സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ കാവൽക്കാരൻ പെരുംകള്ളനാണെന്നും ചെന്നിത്തല പറഞ്ഞു. സിഡിപിക്യു നേരിട്ട് മസാല ബോണ്ട് വാങ്ങിയെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്.

Read Also; കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ബോണ്ട് രേഖകൾ പരിശോധനയ്ക്കായി പ്രതിപക്ഷത്തിന് നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും ഇവ പരിശോധിക്കുന്നതിന് വി.ഡി സതീശൻ,അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, എം.കെ മുനീർ എന്നീ എംഎൽഎമാരെ ചുമതലപ്പെടുത്തിയതായും രമേശ് ചെന്നിത്തല പറഞ്ഞു.നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായി വിജയനും നടപ്പാക്കുന്നത്.

Read Also; കിഫ്ബി മസാല ബോണ്ടില്‍ അഴിമതി; ബോണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

തട്ടിപ്പുകമ്പനിയായ ലാവ്‌ലിനുമായി ബന്ധപ്പെട്ടുള്ള ഇടപാട് മന്ത്രിസഭയും എൽഡിഎഫും അറിഞ്ഞുകൊണ്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മസാല ബോണ്ടിൽ ഇതുവരെ ഉന്നയിച്ച കാര്യങ്ങളിലൊന്നും മറുപടി പറയാതെ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here