നെറ്റ്ഫ്‌ളിക്‌സിനെ പിന്തള്ളി; ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ആപ്പ് ടിൻഡർ

നെറ്റ്ഫ്‌ളിക്‌സിനെ പിന്തള്ളി ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ആപ്പായി ഡേറ്റിംഗ് ആപ്പ് ടിൻഡർ. നോൺ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകളിൽ ഒന്നായ നെറ്റ്ഫ്‌ളിക്‌സിനെ ഡേറ്റിംഗ് ആപ്പ് പിന്തള്ളിയത്.
ആപ്പിൾ ആപ്പ് സ്റ്റോറിലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭിക്കുന്ന ആപ്പിൻറെ വരുമാനം 260. 7 മില്യൺ അമേരിക്കൻ ഡോളറാണ്. നെറ്റ്ഫ്‌ളിക്‌സിൻറെത് 216.3 മില്ല്യൺ അമേരിക്കൻ ഡോളറാണ്. ഇത് 2019 ലെ മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Read Also : മോദിയെ വിമർശിച്ചു; നെറ്റ്ഫ്‌ളിക്‌സിനെതിരെ സംഘപരിവാർ
ആപ്പ് ഇന്റലിജൻസ് ഫ്രൈം ടവർ ആണ് കണക്ക് പുറത്തുവിട്ടത്. ടിൻഡറിന് 2019 ലെ ആദ്യപാദത്തിൽ വരുമാനത്തിൽ 42 ശതമാനം വളർച്ച ഉണ്ടായി എന്നാണ് റിപ്പോർട്ട് പറയുന്നത്. അതേ സമയം നെറ്റ്ഫ്‌ളിക്‌സിൻറെ വരുമാനം 15 ശതമാനം കുറയുകയും ചെയ്തു. അടുത്തിടെ ഇന്ത്യൻ മാർക്കറ്റിൽ ടിൻഡർ ഗോൾഡ് അടക്കമുള്ള പ്രത്യേക ഫീച്ചറുകൾ അവതരിപ്പിച്ചതാണ് ടിൻഡറിന് തുണയായത് എന്നാണ് റിപ്പോർട്ട്. ടിൻഡറിൻറെ ഗോൾഡ് സബ്‌സ്‌ക്രിപ്ഷന് ഇതുവരെ ആഗോളതലത്തിൽ 3 ദശലക്ഷം ഉണ്ടെന്നാണ് കണക്ക്. ഇതിൽ 1.7 ദശലക്ഷം ഉണ്ടായത് 2018 മാത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here