Advertisement

‘പറയാതെ പോയി താലികെട്ടിയാൽ പ്രാകി കൊല്ലും’; ഉണ്ണി മുകുന്ദനോട് ആരാധിക; മറുപടിയുമായി ഉണ്ണി മുകുന്ദൻ

April 12, 2019
Google News 1 minute Read

കഴിഞ്ഞ ദിവസമാണ് സണ്ണി വെയ്ൻ വിവാഹിതനായ വാർത്ത പുറത്തുവരുന്നത്. സണ്ണി വെയിന്റെ നിരവധി ആരാധികമാരാണ് ഇതോടെ നിരാശരായത്. ഈ പശ്ചാത്തലത്തിൽ അഞ്ജന എലിസബത്ത് സണ്ണി എന്ന യുവതി നടൻ ഉണ്ണി മുകുന്ദന് എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ആരെയും അറിയിക്കാതെ പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ചാൽ ഉണ്ണിയുടെ അഞ്ച് തലമുറയെ വരെ താൻ പ്രാകുമെന്നായിരുന്നു ആരാധികയുടെ പോസ്റ്റ്.

‘ ഉണ്ണി മുകുന്ദനോടാണ്…..
വല്ല ലൈനോ,കല്യാണം കഴിക്കാന് പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില് ഇപ്പൊ പറഞ്ഞോണം.അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല് താങ്കളുടെ അടുത്ത അഞ്ച് തലമുറയെ വരെ ഞാന് പ്രാകി നശിപ്പിച്ച് കളയും…ങാ!!
എന്നാലും എന്റെ സണ്ണിച്ചായന്‍’ – ഇതായിരുന്നു പോസ്റ്റ്

അതിന് ഉണ്ണി മുകുന്ദന്റെ മറുപടി

‘ഒരു ഫോർവേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്. ‘ലൈൻ’ എന്ന് പറഞ്ഞത് ഞാൻ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണെങ്കിൽ അങ്ങനെ ഒരാൾ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കൾ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാൻ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്?? അതൊക്കെ കൊഞ്ചം ഓവർ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here