ആഷിഖ് കുരുണിയൻ ബെംഗളുരു എഫ്സിയിലേക്കെന്ന് റിപ്പോർട്ട്

മലയാളി യുവ താരം ആഷിഖ് കുരുണിയൻ ബെംഗളുരു എഫ്സിലേക്കെന്ന് റിപ്പോർട്ട്. ക്ലബിനോടടുത്ത ചില വൃത്തങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം അടുത്ത ഐഎസ്എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടിയാവും ആഷിഖ് ബൂട്ടു കെട്ടുക. നിലവിൽ എഫ്സി പൂനെ സിറ്റിയുടെ താരമാണ് 21കാരനായ ആഷിഖ്.

മലപ്പുറം സ്വദേശിയായ ആഷിഖ് സ്പാനിഷ് വമ്പന്മാരായ വില്ലാറയലിൻ്റെ തേർഡ് ഡിവിഷൻ ടീം വില്ലാറയൽ സിയിലും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനു വേണ്ടി സ്ട്രൈക്കർ പൊസിഷനിൽ കളിക്കളത്തിലിറങ്ങിയ ആഷിഖ് 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ ക്ലബുകളിലൊന്നാണ് ബെംഗളുരു എഫ്സി. ഇക്കൊല്ലത്തെ ഐഎസ്എൽ ചാമ്പ്യന്മാരായ ബെംഗളുരുവിൽ സികെ വിനീത്, റിനോ ആൻ്റോ തുടങ്ങിയ മലയാളി താരങ്ങൾ കൂടി കളിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top