കിഫ്ബി മസാല ബോണ്ട് വില്‍പ്പന; സര്‍ക്കാരിന് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല

കിഫ്ബി മസാല ബോണ്ടുകളുടെ വില്‍പനയിലെ പ്രതിപക്ഷ ആരോപണത്തില്‍ സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറുപടി പറയാതെ വ്യക്തിപരമായി അധിക്ഷേപമുന്നയിക്കുകയാണ് ധനമന്ത്രി തോമസ് ഐസക് ചെയ്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, ഇടപാട് സംബന്ധിച്ച് ഫയലുകല്‍ നല്‍കണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി, മസാല ബോണ്ടുവഴി ധനസമാഹരണം നടത്തിയതിലെ ക്രമക്കേട് ആരോപണം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല.

എന്നാല്‍, പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നല്‍കുന്നില്ല. തീരുമാനങ്ങളെല്ലാം സര്‍ക്കാര്‍ രഹസ്യമായാണ് എടുത്തതെന്നും ഫയലുകള്‍ പ്രതിപക്ഷത്തെ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ കടം വാങ്ങിച്ച ധനമന്ത്രിയാണ് തോമസ് ഐസക്. കോടികളുടെ ബാധ്യതയുണ്ടാക്കുന്ന മസലാ ബോണ്ട് ചര്‍ച്ചകൂടാതെ കൊള്ളപ്പലിശയ്ക്ക് വിറ്റഴിച്ചാണ് സര്‍ക്കാര്‍ 2150 കോടി സമാഹരിച്ചത്. ആരോപണമുന്നയിച്ചപ്പോള്‍ ധനമന്ത്രി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. തനിക്ക് ധനകാര്യ ശാസ്ത്രത്തില്‍ ബിരുദമുണ്ടെങ്കിലും കയറില്‍ പിഎച്ഡിയില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

കിഫ്ബിയില്‍ നിക്ഷേപം നടത്തിയ സിഡിപിക്യൂ കമ്പനിയുടെ ലാവ്‌ലിന്‍ ബന്ധത്തിലൂന്നി ആരോപണം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top