തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കാന്‍ ബിജെപി

ശബരിമല കര്‍മ്മസമിതിയെ മുന്‍നിര്‍ത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി. രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി കര്‍മ്മസമിതിയുടെ സെക്രട്ടേറിയറ്റ് ധര്‍ണക്ക് തുടക്കമായി.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തില്‍ ശബരിമല സജീവമാക്കാനുള്ള നീക്കത്തിലാണ് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. ഇന്നത്തെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഇതിന്റെ ആദ്യപടിയായാണ് വിലയിരുത്തുന്നത്. ശബരിമല വിഷയം ഉന്നയിക്കരുത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം കര്‍മ്മസമിതിക്ക് ബാധകമല്ലെന്നും അത് സമൂഹത്തെ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യുമെന്നും കര്‍മ്മസമിതി നേതാക്കള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ദുരുദ്ദേശത്തോടു കൂടി ഒരു വിഭാഗത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് വിലയിരുത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും എന്‍.ഡി.എ പ്രകടനപത്രികയിലെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെന്നുള്ള വാഗ്ദാനം പരമാവധി ജനങ്ങളില്‍ എത്തിക്കാനും കര്‍മ്മസമിതി ആഹ്വാനം നല്‍കി.
അതേസമയം പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് ധര്‍ണ്ണയ്ക്ക് പിന്നാലെ വാഹന പ്രചരണ ജാഥ, വീടുകള്‍ കയറിയുള്ള പ്രചാരണം എന്നിവയുണ്ടാകും. പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തീരുമാനമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here