ധോണിക്ക് നൽകിയ ശിക്ഷ പോരെന്ന് സെവാഗ്

ഐപിഎൽ മത്സരത്തിനിടെ ഗ്രൌണ്ടിലിറങ്ങി അമ്പയർമാരോട് ക്ഷുഭിതനായ ചെന്നൈ നായകൻ എംഎസ് ധോണിക്കെതിരെ ശക്തമായ നടപടി എടുക്കണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നുവെന്ന് സെവാഗ് തുറന്നടിച്ചു.
“കുറച്ച് മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയല്ലെങ്കിൽ ഇനിയും ഇങ്ങനെ ചെയ്യാൻ ഏത് ക്യാപ്റ്റനും സ്വാതന്ത്ര്യം കൊടുക്കുന്ന പോലെയാണിത്. ഇനിയും ഇങ്ങനെ ചെയ്താൽ ഇത്ര ചെറിയ നടപടിയാണോ എടുക്കുക,” സെവാഗ് പറഞ്ഞു.
മാച്ച് ഫീയുടെ അമ്പത് ശതമാനമാണ് ധോണിക്ക് മാച്ച് റഫറി പിഴശിക്ഷ വിധിച്ചത്. ഇത് ശരിയല്ലെന്ന് ബിഷൻ സിങ് ബേദിയെ പോലുള്ളവർ പറഞ്ഞിരുന്നുവെങ്കിലും നിരവധി താരങ്ങൾ ധോണിക്ക് പിന്തുണയുമായി എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here