പ്രൊഫൈൽ ചിത്രം മമ്മൂട്ടിയുടേതാക്കിയ ഷൈൻ ടോമിന്റെ ഇൻബോക്സിൽ മോഹൻലാൽ ആരാധകന്റെ കലിപ്പ്; മറുപടിയുമായി ഷൈൻ

തൻ്റെ ഫേസ്ബുക്ക് പേജിൻ്റെ പ്രൊഫൈൽ ചിത്രം മമ്മൂട്ടിയുടേതാക്കിയ യുവനടൻ ഷൈൻ ടോം ചാക്കോയുടെ ഇൻബോക്സിൽ മോഹൻലാൽ ആരാധകൻ്റെ കലിപ്പ്. ഇക്കാര്യം നടൻ തന്നെയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ അധിക്ഷേപിച്ചുള്ള ആരാധകൻ്റെ മെസേജുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഷൈൻ ടോമിൻ്റെ കുറിപ്പ്.

ഷൈൻ ടോമിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം… ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്…ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല…നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ…നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്… ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല… ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്…അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്…ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്…അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്…ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും…പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം…അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം… അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ…നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More