നേപ്പാളിൽ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 മരണം

വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പൈലറ്റും 2 പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലുക്ലയിലെ ടെൻസിങ് ഹിലാരി വിമാനത്താവളത്തിലായിരുന്നു അപകടം. നേപ്പാളിലെ ആഭ്യന്തര വിമാന സർവീസായ സമ്മിറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.
Nepal: A pilot & 2 police personnel died in an aviation crash at Tenzing-Hillary Airport in Solukhumbu earlier today. The aircraft of Summit Air slipped off the runway during take off & hit stationary chopper of Manang Air. 3 injured persons are undergoing treatment at hospital pic.twitter.com/fy7aVQdefo
— ANI (@ANI) 14 April 2019
Read Also; എത്യോപ്യയില്‍ 157 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്ന് വീണു
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന വിമാനം റൺവേയിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. ലോകത്തു തന്നെ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് എവറസ്റ്റിന് സമീപമുള്ള ലുക്ലയിലെ ടെൻസിങ് ഹിലാരി എയർപോർട്ട്. ചെറിയ റൺവേയാണ് ഇവിടെയുള്ളത്. പർവ്വതാരോഹണത്തിന് എത്തുന്നവർ ഇവിടെ നിന്നാണ് എവറസ്റ്റിന്റെ ആദ്യഘട്ട യാത്ര ആരംഭിക്കുന്നത്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here