തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണം; 1100 കോടിയുടെ ലഹരിമരുന്നും 500 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വൻതോതിൽ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ കള്ളപ്പണം പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നാണ്. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ്‌നാട്ടിൽ നിന്നും പിടിച്ചെടുത്തത്.

ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽ നിന്നും 137 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. മിസോറാമിൽ നിന്നും ലക്ഷദ്വീപിൽ നിന്നും കള്ളപ്പണം പിടികൂടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. 1100 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റവും അധികം ലഹരിമരുന്ന് പിടിച്ചെടുത്തത് ഗുജറാത്തിൽ നിന്നാണ്. കേരളത്തിൽ നിന്ന് 19.64 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

ആറുകോടിയുടെ കള്ളപ്പണവും മൂന്നു കോടിയുടെ കണക്കിൽപ്പെടാത്ത ആഭരണങ്ങളും കണ്ടെത്തിയെന്നും കമ്മീഷൻ അറിയിച്ചു. രാജ്യത്ത് ആകെ കണക്കിൽപ്പെടാത്ത 500 കോടിയുടെ ആഭരണങ്ങളും രത്നങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. 206 കോടിയുടെ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നും മൂന്ന് ലക്ഷത്തിന്റെ മദ്യമാണ് പിടികൂടിയത്. ഇന്നലെ വരെയുള്ള കണക്കുകളാണ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More