എതിരില്ലാതെ ചെന്നൈ; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം

വർഷങ്ങളായി തുടർന്നു വരുന്ന ശീലം ഇക്കുറിയും ചെന്നൈ സൂപ്പർ കിംഗ്സ് തെറ്റിച്ചില്ല. സീസണിൽ ഐപിഎൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി വീണ്ടും ചെന്നൈ മാറിയതോടെ അത് വർഷങ്ങളുടെ ആവർത്തനമായി. വൈകിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചത്.
ഇതു വരെ കളിച്ച 8 മത്സരങ്ങളിൽ ഒരൊറ്റ കളി മാത്രമാണ് ധോണിയുടെ ടീം തോറ്റത്. എല്ലാ കളിയും വിജയിക്കാൻ എന്തെങ്കിലുമൊക്കെ വഴികൾ കണ്ടെത്തുന്ന ചെന്നൈ കൂടുതൽ മത്സരങ്ങളും വിജയിച്ചത് അവസാന ഓവറുകളിലാണ്. എംഎസ് ധോണിയുടെ മികച്ച ക്യാപ്റ്റൻസിയും ചെന്നൈയുടെ പ്രകടനത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
ബാറ്റിംഗിൽ ധോണിയും ബൗളിംഗിൽ ഇമ്രാൻ താഹിറും നയിക്കുന്ന ചെന്നൈ ഇതു വരെ 3 ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ചെന്നൈ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here