സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉടനില്ല; ഫയല്‍ കേന്ദ്രത്തിനയക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഉടന്‍ നടപ്പാകില്ല. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച ഫയല്‍ കേന്ദ്രത്തിനയക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ.
ഡിസംബര്‍ 31 വരെയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഉത്തരവിറക്കാന്‍ കഴിയാതെ വന്നതാണ് മെറട്ടോറിയം പ്രഖ്യാപനത്തില്‍ കാലതാമസമുണ്ടാകാന്‍ കാരണം.
മാത്രമല്ല, ഇത് സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാറിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു കാരമമായി ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഒക്ടോബര്‍ വരെ മൊറട്ടോറിയം കാലാവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ട കാര്യമില്ലെന്നും മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here