Advertisement

ലോറിയിൽ കൊണ്ടുപോകുന്നതിനിടെ പെട്രോൾ പമ്പിന്റെ മേൽക്കൂരയിൽ തലയിടിച്ച് ആനക്ക് പരിക്ക്

April 14, 2019
0 minutes Read

ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂരയില്‍ തലയിടിച്ച് ആനയ്ക്ക് പരിക്ക്. ആന ലോറിയില്‍ ഉണ്ടെന്നത് ഓര്‍ക്കാതെ ഡ്രൈവര്‍ പെട്രോള്‍ പമ്പില്‍ വണ്ടി ഓടിച്ച് കയറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്. തൃപ്പൂണിത്തുറയിലാണ് സംഭവം. തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടക്കുന്നത്. മരട് തുരുത്തിക്കാട് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളം വച്ചതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ആനയുടെ പരുക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്‍മാര്‍ പറയുന്നു.

രാവിലെ അപകടം നടന്നിട്ടും ഉച്ചകഴിഞ്ഞാണ് സംഭവസ്ഥലത്ത് ഡോക്ടര്‍മാര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അതുവരെ ആനയെ തൃപ്പൂണിത്തുറയിലുള്ള ഒരു പറമ്പില്‍ തളച്ചിട്ടിരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top