ഫേസ്ബുക്ക് തിരികെയെത്തി; കോടികളുടെ നഷ്ടം

ഏകദേശം മുക്കാൽ മണിക്കൂറുകൾ നീണ്ട പണിമുടക്കിനു ശേഷം ഫേസ്ബുക്ക് തിരികെയെത്തി. കോടികളുടെ നഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇതു വരെ ഫേസ്ബുക്ക് വിശദീകരണം നൽകിയിട്ടില്ല. സർവർ തകരാറിനെത്തുടർന്നായിരുന്നു ഫേസ്ബുക്ക് പണിമുടക്കിയത്.

സർവർ തകരാരായിരുന്നുവെന്ന് ഫേസ്ബുക്ക് അധികൃതർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിനൊപ്പം ഇൻസ്റ്റഗ്രാമും വാട്സപ്പും പണിമുടക്കിയിരുന്നു. മൊബൈൽ ആപ്പുകൾക്ക് പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും ഡെസ്ക് ടോപ്പ് സൈറ്റുകളുടെ സേവം തടസ്സപ്പെട്ടിരുന്നു. മാസങ്ങൾക്കിടെ രണ്ടാം തവണയുണ്ടായ ഈ പണിമുടക്കോടെ സർവർ പ്രശ്നം രൂക്ഷമായി തുടരുകയാണ്. മുൻപത്തെ പ്രശ്നം പരിഹരിക്കാൻ ഒരു ദിവസത്തോളം എടുത്തിരുന്നു.

Top