ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിന്റെ 2018 ലെ സുരക്ഷാച്ചിലവ് 156 കോടി

ലോകത്തിലെ തന്നെ സമ്പന്നന്മാരില്‍ ഒരാളും ഫെയ്‌സ് ബുക്ക് മേധാവിയുമായ സക്കര്‍ബര്‍ഗിന്റെ 2018 ലെ സുരക്ഷാ ചിലവ് 2.26 കോടി ഡോളര്‍. ഇന്ത്യന്‍ കറന്‍സി 156 കോടി രൂപ.

ഫെയ്‌സ് ബുക്ക് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. 2017 ല്‍ 90 ലക്ഷം ഡോളറായിരുന്നതാണ്(62 കോടി രൂപ ) 2018 ഓടെ വര്‍ദ്ധിച്ച് 156 കോടിയിലെത്തിയത്. ഇതില്‍ രണ്ട് കോടി ഡോളര്‍ ചിലവഴിച്ചത് സക്കര്‍ബര്‍ഗിന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കായാണ്. യാത്രയില്‍ സ്വകാര്യ ജെറ്റ് ഉപയോഗത്തിനായി മാത്രം 26 ലക്ഷം ഡോളറാണ് സക്കര്‍ബര്‍ഗ് ചിലവിട്ടിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top