മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗങ്ങൾ കേട്ട് ടിവി എറിഞ്ഞുടയ്ക്കുന്ന കമൽ ഹാസൻ: വീഡിയോ

ഉലഗനായകൻ കമൽ ഹാസൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എം കെ സ്റ്റാലിൻ്റെയും പ്രസംഗങ്ങൾ കേട്ട കമൽ ഹാസൻ വീഡിയോ എറിഞ്ഞുടയ്ക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണ വീഡിയോയിലാണ് കമൽ ഹാസൻ രോഷാകുലനാവുന്നത്.
ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. അതിനിടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിൻ്റെയും പ്രസംഗങ്ങള്‍ മുഴങ്ങുന്നു. അത് കേട്ട് അസ്വസ്ഥനായി ഒടുവില്‍ ദേഷ്യത്തോടെ ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനെ ആണ് വീഡിയോയില്‍ കാണാനാകുന്നത്. കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞുടച്ച ശേഷമാണ് ടിവി നശിപ്പിക്കുന്നത്.
ഒടുവിൽ ഒരുപിടി ചോദ്യങ്ങളും ജനങ്ങളോട് ഉന്നയിക്കുന്നുണ്ട് താരം. വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കേണ്ടതാണെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും കമല്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. മക്കള്‍ നീതി മയ്യത്തിൻ്റെ നേതാവാണ് എങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കമല്‍ മത്സരിക്കുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here