മൂന്ന് ക്യാച്ച് നേടിയെങ്കിലും ഫീൽഡിംഗ് തനിക്ക് പരിഭ്രമമുണ്ടാക്കുമെന്ന് ബട്‌ലർ

രാജസ്ഥാന് വേണ്ടി ആദ്യ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പിംഗ് നടത്തിയ ജോസ് ബട്ലർ കഴിഞ്ഞ രണ്ട് മത്സരങ്ങളായി ഫീൽഡിലാണ്. വിക്കറ്റ് കീപ്പിംഗ് ദൗത്യം മലയാളി താരം സഞ്ജുവിനെ ഏല്പിച്ച് ബട്ലറെ ഫീൽഡിലേക്കിറക്കിയ ടീം മാനേജ്മെൻ്റ് ഫീൽഡിൽ വേഗത വരുത്താനുള്ള ശ്രമത്തിലായിരുന്നു. അത് ഫലവത്തായെങ്കിലും ബട്ലർ അത്ര സുഖത്തിലല്ല.
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് ക്യാച്ചുകളാണ് ജോസ് ബട്‍ലറുടെ പേരിലുണ്ടായിരുന്നത്. എന്നാലും കീപ്പിംഗ് ഗ്ലൗസ് ഇല്ലാതെ ഔട്ട് ഫീല്‍ഡില്‍ ഫീല്‍ഡ് ചെയ്യുക എന്നത് പരിഭ്രാന്തി നല്‍കുന്ന അനുഭവമാണെന്നാണ് ജോസ് ബട്‍ലര്‍ പറയുന്നത്. എന്നാലും താന്‍ ഫീല്‍ഡിംഗ് ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.
മത്സരത്തിൽ 4 വിക്കറ്റിന് രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ രണ്ടാം ജയം കുറിക്കുകയായിരുന്നു. 3 പന്ത് ബാക്കി നിൽക്കെ ജയം കുറിച്ച രാജസ്ഥാനു വേണ്ടി 89 റൺസെടുത്ത ബട്ലർ തന്നെയായിരുന്നു ടോപ്പ് സ്കോറർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here