രാഹുല്‍ ഗാന്ധി ഏപ്രില്‍ 16 ന് കേരളത്തില്‍; കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും

rahul gandhi

രാഹുല്‍ ഗാന്ധി ഏപ്രില്‍ പതിനാറിന് കേരളത്തില്‍ എത്തും. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുക. അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വീട് അദ്ദേഹം സന്ദര്‍ശിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ പാലായിലെ കരിങ്ങോഴക്കല്‍ തറവാട്ടിലെത്തുക.

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായില്‍ എത്തുക. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗം അദ്ദേഹം വീട്ടിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top