വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണം; വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയി ലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും കോടതിയിലേക്ക്. 50 ശതമാനം വി വി പാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അറിയിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് രസീതുകള്‍ എണ്ണാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നും തങ്ങളുടെ ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായും യോഗത്തില്‍ അറിയിച്ചു.
ആന്ധ്രപ്രദേശില്‍ നടന്ന വോട്ടെടുപ്പില്‍ സമ്മതിദായകര്‍ക്ക് വിവി പാറ്റ് രസീതുകള്‍ പരിശോധിക്കുവാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല എന്നതിന്റെ തെളിവുകളും പ്രതിപക്ഷ പാര്‍ട്ടികള്‍ നിരത്തി. ബിജെപി ഒഴികെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷീന് എതിരാണ്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്. എ എ പി, എസ് പി, സി പി ഐ, ബി എസ് പി അടക്കം 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here