ജയപ്രദയ്‌ക്കെതിരായ ‘കാക്കി അടിവസ്ത്രം’ പരാമർശം; അസം ഖാനെതിരെ കേസെടുത്തു

ജയപ്രദയ്‌ക്കെതിരായ ‘കാക്കി അടിവസ്ത്രം’ പരാമർശത്തിൽ എസ്പി നേതാവ് അസം ഖാനെതിരെ കേസെടുത്തു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമർശം.
‘ഞാൻ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങൾ സാക്ഷിയാണ്. അവരെ തിരിച്ചറിയാൻ നിങ്ങൾക്ക് 17 വർഷമെടുത്തു. എന്നാൽ അവർ കാക്കി അടിവസ്ത്രം ധരിച്ചത് ഞാൻ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നുവെന്നു’ അസംഖാൻ പറഞ്ഞു്. രാംപുരിൽ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. പരാമർശത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
Read Also : വരുൺ ഗാന്ധിക്ക് പിലിഭിത്ത് സീറ്റ് നൽകി ബിജെപി; അസം ഖാനെതിരെ ജയപ്രദ മത്സരിക്കും
എന്നാൽ താൻ ബിജെപി സ്ഥാനാർഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമർശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാൻ രംഗത്തെത്തി. ഒരാളുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാൽ രാംപുരിൽ മത്സരിക്കില്ലെന്നും അസംഖാൻ വ്യക്തമാക്കി.
യുപിയിലെ രാംപൂരിലെ എസ് പി സ്ഥാനാർഥിയാണ് അസം ഖാൻ.
തനിക്കെതിരെ അസം ഖാൻ മോശം പരാമർശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ് പി യിലായിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവർ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here