ഇന്ന് പ്രളയത്തെ അതിജീവിച്ച മലയാളികളുടെ ആദ്യ വിഷു

ഇന്ന് വിഷു. പ്രളയത്തെ അതിജീവിച്ച മലയാളികളുടെ ആദ്യ വിഷുവാണിന്ന്. കണിക്കൊന്നയും കണിവെള്ളരിയും കണികണ്ടുണർന്ന മലയാളി സമൃദ്ധിയുടെ പുതുവർഷമാണ് മുന്നിൽ കാണുന്നത്.

പ്രളയം കഴിഞ്ഞുള്ള ആദ്യ വിഷു. കാര്‍ഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് വിഷു. കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു.

ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണി. ഇന്ന് ആദ്യം കാണുന്ന കാഴ്ചയുടെ സമൃദ്ധി വര്‍ഷം മുഴുവന്‍ ലഭിക്കുമെന്നാണ് വിശ്വാസം.

സനേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീത വർണവും കൈ നീട്ടത്തിന്റെ ഐശ്വശ്യവും. മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് വിഷു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More