നീ ബോംബറാണെന്ന വംശീയ അധിക്ഷേപവുമായി ചെൽസി ആരാധകർ; അവിശ്വസനീയമായ ഗോളിലൂടെ മറുപടി നൽകി സലാഹ്; വീഡിയോ

തന്നെ വംശീയമായി അധിക്ഷേപിച്ച ചെൽസി ആരാധകരെ നിശബ്ദരാക്കി ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. ഇന്നലെ ചെൽസിയുമായി നടന്ന ഇംഗ്ലീഷ് പ്രീമിയർ മത്സരത്തിൽ നേടിയ കിടിലൻ ഗോളിലൂടെയാണ് സലാഹ് ചെൽസി ആരാധകരുടെ വായടപ്പിച്ചത്.
മത്സരത്തിന്റെ 53ാം മിനിറ്റിലായിരുന്നു സലാഹിന്റെ ഗോള്‍. ഗോള്‍പോസ്റ്റില്‍ നിന്ന് 25 വാര അകലെ നിന്നുള്ള ഒരു ഇടം കാലൻ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു സലാഹ്. ബുള്ളറ്റ് വേഗത്തിൽ പാഞ്ഞ പന്ത് നെറ്റിൻ്റെ വൽതു മൂലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് പ്രീമിയര്‍ലീഗില്‍ പെനല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് സലാഹ് ഗോള്‍ കണ്ടെത്തുന്നത്.
മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സാദിയോ മാനെയാണ് (51ാം മിനിറ്റ്) ആദ്യ ഗോള്‍ നേടിയത്. ഈ ഗോളോടെ ലീഗിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ സലാഹ് ഒന്നാമതെത്തി. 19 ഗോളുകളോടെ മാഞ്ചസ്റ്റർ സിറ്റിയുടെ അർജൻ്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോയൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സലാഹ്.
രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു ചെൽസി ആരാധകർ സലാഹിൻ്റെ ബോംബർ എന്നു വിളിച്ചത്. സ്ലാവിയ പ്രാഗിനെതിരെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിനു മുൻപ് ഒരു ബാറിൽ വെച്ച് ഒരു കൂട്ടം ചെൽസി ആരാധകർ സലാഹ് ഒരു ബോംബറാണെന്ന് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. ഇതിനെതിരെയുള്ള സന്ദേശമെന്നോണം ഗോൾ നേടിയതിനു ശേഷമുള്ള സലാഹിൻ്റെ ആഹ്ലാദ പ്രകടനവും വ്യത്യസ്തമായിരുന്നു.
Mo Salah scores an absolute screamer to make it 2-0 for Liverpool at Anfield against Chelsea. ????
Salah is now level with Sergio Aguero on the scoring charts with 19 goals this season.
There was no slip this time as Liverpool keeps their title hopes alive.#LIVCHE #Salah pic.twitter.com/VUi9VhA72p
— First 11 (@first11football) April 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here