യുഎഇയിൽ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആചരിച്ചു

യുഎഇയിലെ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആചരിച്ചു.അബുദാബിയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാന ശ്രുശൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കൈകളിൽ കുരുത്തോലകൾ ഏന്തിയും പൂക്കൾ വിതറിയുമുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓശാന ശ്രുശ്രൂഷകൾക്ക് ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മുഖ്യ കാർമ്മികത്വം വഹിച്ചു.
ഇടവക വികാരി റവ.ഫാ. ബെന്നി മാത്യു, സഹ.വികാരി. റവ.ഫാ പോൾ ജേക്കബ്, ഫാദർ വർഗീസ് വി ഫിലിപ്പോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ ഓശാന ശ്രുശ്രൂഷകൾക്ക് വികാരി ഫാദർ ജിജൻ എബ്രഹാം,കുറുപ്പംപടി ഇടവക അംഗമായ ഫാദർ എൽദോ വർഗീസ് എന്നിവർ നേതൃത്വം നൽകി. മോർ ഗ്രിഗോറിയോസ് ക്നാനായ പള്ളിയിൽ നടന്ന ഓശാന ശ്രുശ്രൂഷകൾക്ക് ഫാദർ ജൂബി തോമസ്,ഫാദർ തോമസ് കടപ്ലാങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here