Advertisement

വിജയ് ശങ്കർ ‘ത്രീഡി’ കളിക്കാരനെന്ന് സെലക്ടർമാർ; എങ്കിൽ ലോകകപ്പ് കാണാൻ താൻ ത്രീഡി കണ്ണട വാങ്ങിയെന്ന് റായുഡു

April 16, 2019
Google News 2 minutes Read

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറെ എടുക്കാനുള്ള കാരണമായി സെലക്ടർമാർ പറഞ്ഞത് വിജയ് ശങ്കർ ‘ത്രീ ഡയമൻഷൻ’ ഉള്ള കളിക്കാരനാണെന്നായിരുന്നു. അതായത് ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് മേഖലകളിലും വിജയ് ശങ്കറിന് തിളങ്ങാൻ കഴിയുമെന്നായിരുന്നു സെലക്ടർമാരുടെ വിശദീകരണം. ഈ വിശദീകരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അമ്പാട്ടി റായുഡു.

“ലോകകപ്പ് കാണാൻ പുതിയ ഒരു ത്രീഡി കണ്ണട ഓർഡർ കൊടുത്തിട്ടുണ്ട്” എന്നായിരുന്നു ഈ വിഷയത്തിൽ റായുഡുവിൻ്റെ പ്രതികരണം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയയായിരുന്നു റായുഡു രംഗത്ത് വന്നത്.

റായുഡുവിനെ ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് ലോകത്ത് വിമർശനങ്ങൾ ശക്തമാവുകയാണ്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള റായുഡുവിനെ ഒഴിവാക്കിയത് ശരിയായില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here