ശബരിമല സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

ശബരിമലയുടെ പവിത്രത സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോടതി വിധിയുടെ മറവില്‍ ശബരിമല ഭക്തര്‍ക്കുനേരെ സിപിഎം അക്രമം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. ശബരിമല വിധി നടപ്പാക്കാന്‍ സർക്കാർ തിടുക്കം കാണിച്ചെന്നും ഷാ കുറ്റപ്പെടുത്തി.
തൃശൂർ തേക്കിൻക്കാട് മൈതാനത്ത് ബിജെപി മണ്ഡലം കൺവന്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും അമിത് ഷാ പരാമര്‍ശിച്ചു. സിപിഎമ്മിന് ഭരിക്കാന്‍ അര്‍ഹതയില്ലെന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here