പ്രസംഗങ്ങൾ പലതും ചട്ടലംഘനം; അസംഖാന് വീണ്ടും നോട്ടീസ്

സമാജ്വാദി പാർട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നോട്ടീസ് നൽകി. അസംഖാന്റെ പ്രസംഗങ്ങളിൽ പലതും ചട്ടലംഘനമാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയത്. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണെമന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും കമ്മീഷൻ അസംഖാന് നോട്ടീസ് അയച്ചിരുന്നു. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. അസംഖാന് മൂന്നു ദിവസമാണ് വിലക്കേർപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിനൊപ്പം കേന്ദ്രമന്ത്രി മേനക ഗാന്ധിക്കും രണ്ടു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ബിജെപി സ്ഥാനാർഥിയും ബോളിവുഡ് നടിയുമായ ജയപ്രദക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നായിരുന്നു അസംഖാനെതിരായ ആദ്യ നടപടി.
നേരത്തേ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വർഗീയ പ്രസംഗങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. യോഗിയെ 72 മണിക്കൂർ നേരത്തേക്കും മായാവതിയെ 48 മണിക്കൂർ നേരത്തേക്കുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നു വിലക്കിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here