ഹസ്സൻ…നിങ്ങളാണെന്റെ ഹീറോ; ആംബുലൻസ് ഡ്രൈവർക്ക് അഭിനന്ദനവുമായി നിവിൻ പോളി

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി മംഗലാപുരത്ത് നിന്നും മിന്നൽ വേഗത്തിൽ കൊച്ചിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ഹസ്സൻ ദേളിയ്ക്ക് അഭിനന്ദനവുമായി സിനിമാ താരം നിവിൻ പോളി. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ലെന്നും മാലാഖയാണെന്നും നിവിൻ പോളി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നിവിൻ പോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
അഞ്ചര മണിക്കൂറിനുള്ളിൽ 400 കിലോമീറ്റർ!
He is my hero!
Hassan, you’re not just an ordinary person today. You’re an angel! Your selfless act will be remembered forever!
Big salute brother! ??
#savethebaby
അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടർന്നാണ് ഇന്ന് രാവിലെ കുഞ്ഞിനെ മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് കൊണ്ടു വന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുഞ്ഞിന് ചികിത്സ ലഭ്യമാക്കുകയായിരുന്നു. കുഞ്ഞിനെ ആംബുലൻസിൽ കൊണ്ടു വരുന്ന വിവരമറിഞ്ഞ് കേരളമൊന്നടങ്കം വാഹനത്തിന് വഴിയൊരുക്കാനുള്ള ദൗത്യത്തിൽ പങ്കെടുത്തിരുന്നു. അഞ്ചര മണിക്കൂർ കൊണ്ടാണ് നാനൂറ് കിലോമീറ്ററിലേറെ താണ്ടി ആംബുലൻസ് മംഗലാപുരത്ത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here