ആർഎസ്എസിനെതിരെ മത്സരമെന്ന് രാഹുലിന്റെ പ്രസംഗം; മാർക്സിസ്റ്റ് പാർട്ടിക്കെതിരെയെന്ന് പിജെ കുര്യന്റെ പരിഭാഷ: വീഡിയോ

രാഹുൽ ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗത്തിൽ ഭീമാബദ്ധങ്ങളുമായി പിജെ കുര്യൻ്റെ പരിഭാഷ. പരിഭാഷയിലെ പിഴവുകൾ കൂടാതെ രാഹുൽ പ്രസംഗത്തിൽ പരാമർശിക്കാത്ത ചിലതു കൂടി പിജെ കുര്യൻ പരിഭാഷയിൽ കൂട്ടിച്ചേർത്തു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
‘We are currently involved in a fight with RSS and BJP’ എന്ന രാഹുലിൻ്റെ പ്രസംഗത്തിന് പിജെ കുര്യൻ നൽകിയ പരിഭാഷ ഇപ്രകാരമായിരുന്നു-“ഞങ്ങൾ മാർക്കിസ്റ്റ് പാർട്ടിയുമായും, ബിജെപിയുമായും ഒരു തികഞ്ഞ, കടുത്ത മത്സരത്തിലാണ്.” രാഹുലിൻ്റെ ആർഎസ്എസ് പരാമർശം വിഴുങ്ങിയ കുര്യൻ രാഹുൽ സൂചിപ്പിക്കാത്ത സിപിഎമ്മിനെ പരിഭാഷയിൽ കൊണ്ടു വരികയും ചെയ്തു.
പ്രസംഗത്തിനിടെ പലവട്ടം അബദ്ധങ്ങൾ പറഞ്ഞ കുര്യൻ രണ്ട് തവണ തൻ്റെ മൈക്ക് രാഹുലിനരികിലേക്ക് നീക്കി വെച്ചിരുന്നു. ഏതാണ്ട് മുന്നോളം തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here