‘നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ താക്കോൽ അനിൽ അംബാനിയെ പോലുള്ളവരുടെ കൈകളിലാണ് മോദി നൽകിയിരിക്കുന്നത്’ : രാഹുൽ ഗാന്ധി

നികുതി വർദ്ധിപ്പിക്കാതെ അനിൽ അംബാനിയെപ്പോലുള്ളവരിൽ നിന്നുമുള്ള തുകയാണ് പാവങ്ങൾക്ക് നൽകാനായി കണ്ടെത്തുന്നതെന്ന് രാഹുൽ ഗാന്ധി. പത്തനാപുരത്താണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ താക്കോൽ അനിൽ അംബാനിക്ക് പോലുള്ളവരുടെ കൈകളിലാണ് മോദി നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘അനിൽ അംബാനിക്ക് റാഫേൽ കരാറിലൂടെ 30 000 കോടി രൂപയുടെ കരാർ നൽകി. പക്ഷേ പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികൾക്ക് എന്തെങ്കിലും നൽകാൻ സാധിച്ചില്ല. എനിക്ക് രാജ്യത്തെ ദാരിദ്രത്തിനെതിരെ ഒരു മിന്നലാക്രമണം നടത്താനാണ് ആഗ്രഹം. ഇന്ത്യ ഭരിക്കുന്നത് ഒരു രാഷ്ട്രമോ വ്യക്തിയോ അല്ല. ആർ എസ് എസിൽ നിന്ന് രാജ്യം വലിയ ആക്രമണം നേടിരുന്നു.’-രാഹുൽ ഗാന്ധി പറയുന്നു.
Read Also : ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി
കർഷകർക്ക് വേണ്ടി ഒരു ബജറ്റുണ്ടാകും. അതിൽ കശുവണ്ടി തൊഴിലാളികളും ഉൾപ്പെടും. അധികാരത്തിൽ വന്നാൽ കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കും. നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളുടെ സർക്കാർ കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here