തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവം; ശശി തരൂർ പരാതി നൽകും

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തിൽ ശശി തരൂർ പരാതി നൽകും. തുലാഭാരം സ്ഥാനാർത്ഥി എത്തുന്നതിന് മുൻപേ തൂക്കിയിരുന്നുവെന്നും കൊളുത്തിൽ ക്രതൃമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂർ ആരോപിച്ചു.
പ്രവർത്തകരെ കൂടാതെ അപരിചിതരും സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി ശശി തരൂർ പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി ഇന്നലെ പരാതി നൽകിയിരുന്നു.
Read Also : നിർമല സീതാരാമൻ മെഡിക്കൽ കോളേജിലെത്തി ശശി തരൂരിനെ സന്ദർശിച്ചു
ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണ് ശശി തരൂരിന് പരിക്ക് പറ്റിയത്. തലയിൽ ആറോളം തുന്നിക്കെട്ടുകളുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് പുളിമൂടിന് സമീപമുള്ള ഗാന്ധാരിയമ്മൻ കോവിലിലെ പഞ്ചസാര തുലാഭാരത്തിനിടെയാണ് അപകടം. ത്രാസിന്റെ ഹുക്ക് ഇളകി ശശി തരൂരിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തലയിൽ ആറോളം തുന്നിക്കെട്ടുകൾ ഉണ്ട്. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ബന്ധുക്കളുടെ താൽപര്യപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശശി തരൂർ ഒരു ദിവസം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here