Advertisement

ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന പുതിയ സംവിധാനവുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍

April 17, 2019
Google News 0 minutes Read

പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ്‌ഡേറ്റ് ചെയ്യുമ്പോഴുമുള്ള ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരവുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍.

ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്.  ഒന്നിലധികം ആപ്പുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യുന്നതുവഴി ഉപയോക്താക്കള്‍ ഡൗണ്‍ലോഡിങ്ങിനായി ഒരുപാട്‌ സമയം ചിലവഴിക്കേണ്ടി വരില്ല. നിലവില്‍ പരീക്ഷണാര്‍ത്ഥമാണ് ഈ സംവിധാനം ആവിഷ്‌കരിക്കുന്നത്. പരീക്ഷണ ഘട്ടം വിജയകരമാകുന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം ലഭ്യമായിത്തുടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here