മലയാളി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമം; ജമ്മു കേന്ദ്രസർവകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്‌സ്
ജമ്മു കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്കുനേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ സർവകലാശാല വെബ്‌സൈറ്റ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. അക്രമത്തിൽ പ്രതിഷേധിച്ചും നടപടി ആവശ്യപ്പെട്ടുമാണ് ഹാക്കിംഗ്.
മലയാളികൾ ബീഫ് തിന്നുന്നവരും ദേശദ്രോഹികളുമാണെന്ന് ആക്ഷേപിച്ചുകൊണ്ട് ബിജെപി, ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചുവെന്ന് കാട്ടി വിദ്യാർത്ഥികൾ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വി സി യുടെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇതിന് പിന്നാലെയാണ് സർവകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ബീഫ് എങ്ങനെയാണ് പാകം ചെയ്യുന്നതെന്നും വൈബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്നും ഹാക്കിംഗിന്റെ ഉത്തരവാദിത്വം കേരള സൈബർ വാരിയേഴ്‌സ് ഏറ്റെടുത്തിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here