ശബരിമല തെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ചാ വിഷയം; കെ സുരേന്ദ്രൻ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി പി സെൻകുമാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമല തന്നെയെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് എട്ട് ലക്ഷം വോട്ട് ലഭിക്കും. കര്‍മ്മസമിതി ഹോര്‍ഡിങുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഒരു വിഭാഗത്തോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത്? കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞോ ജാതി പറഞ്ഞോ വോട്ട് ചോദിക്കരുത്. പക്ഷേ ശബരിമലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ, പക്ഷപാതപരമായ കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണമെന്നും അദ്ദേഹം ഒറ്റപ്പാലത്ത് പറഞ്ഞു.
ഇപ്പോള്‍ പൊലീസില്‍ സിആർപിസിയോ ഐപിസിയോ കേരള പൊലീസ് ആക്ടോ ഇല്ലെന്നും പിണറായി പറയുന്ന ശുംഭവചനങ്ങളുടെ ഒറ്റനിയമമേ പൊലീസിലുള്ളൂവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here