Advertisement

രാഷ്ട്രീയ ലക്ഷ്യംവെച്ച് ഇന്ത്യൻ സേനയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്; കേന്ദ്രമന്ത്രിക്ക് താക്കീത്

April 18, 2019
Google News 0 minutes Read

ഇന്ത്യൻ സൈന്യത്തെ മോദി സേന എന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ട് സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭാവിയിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ ജാഗ്രത വേണമെന്നും നിര്‌ദ്ദേശിച്ചു. ലക്‌നൗവിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് പാകിസ്ഥാനിലെ തീവ്രവാദികൾക്ക് മോദിസേന ചുട്ടമറുപടി നൽകിയെന്ന് നഖ്‌വി പറഞ്ഞത്.

നേരത്തെ ഇതേ പരാമർശം നടത്തിയ യോഗി ആദിത്യനാഥിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. ഇതേ മാതൃകയിൽ ശക്തമായ നടപടി എടുക്കണമെന്നാണ് കോൺഗ്രസ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നത്. എന്നാൽ നഖ്‌വിയുടെ മറുപടി ലഭിച്ച ശേഷം നടപടി എടുക്കാം എന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here