Advertisement

ദുബായ് കൺവെൻഷൻ സെന്ററിൽ ഗൾഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്‌സിബിഷൻ

April 18, 2019
0 minutes Read

ദി ഗൾഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്‌സിബിഷൻ ദുബായ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയവയ്ക്ക് മികച്ച സർവകലാശാലകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക്‌ അവസരം നൽകുന്ന  ഏറ്റവും വലിയ പ്രദർശനമാണിത്.

220 രാജ്യാന്തര സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രദർശനം 19 ന്  സമാപിക്കും. പൊതുവിദ്യാഭ്യാസത്തിന് ഇതാദ്യമായി കെ12 എന്ന വിഭാഗവും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.രാവിലെ പത്തു മുതൽ ഉച്ചയ്ക്കു രണ്ടുവരെയും വൈകിട്ട് അഞ്ച് മുതൽ ഒൻപതുവരെയുമാണ് പ്രദർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top