Advertisement

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി

April 18, 2019
Google News 0 minutes Read

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബി എസ് പി അധ്യക്ഷ മായാവതി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു സാധിക്കുന്നില്ലെന്ന്  മായാവതി  വിമര്‍ശിച്ചു.  ബിജെപി നേതാക്കള്‍ നടത്തുന്ന ചട്ട ലംഘനങ്ങള്‍
കമ്മീഷന്‍ അവഗണിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു തെരഞ്ഞെടുപ്പ്  പ്രചരണ വിലക്ക് നിലനില്‍ക്കെ, യോഗി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും കൈകൊള്ളാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെന്നും  മായാവതി ട്വിറ്ററില്‍ക്കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here