അതിഥി റോളുള്ള ഇടതു മുന്നണി എങ്ങനെ ബിജെപിക്കെതിരെ പോരാട്ടം നടത്തുമെന്ന് ഗുലാം നബി ആസാദ്

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​തി​ഥി​യു​ടെ മാ​ത്രം റോ​ളു​ള്ള ഇ​ട​തു​മു​ന്ന​ണി എ​ങ്ങ​നെ ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നു രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ​ന​ബി ആ​സാ​ദ്. ചെ​റി​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​ത​ത് സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ സ്വാ​ധീ​ന​വും ശ​ക്തി​യും ഉ​ണ്ടാ​കും. എ​ന്നാ​ൽ അ​വ​ർ​ക്കു ചെ​യ്യു​ന്ന വോ​ട്ട് ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മേ ക​ഴി​യൂ​വെ​ന്നും ഗു​ലാം ന​ബി ചാ​ല​ക്കു​ടി​യി​ൽ പ​റ​ഞ്ഞു.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കു​ക​ളും സൈ​നി​ക ന​ട​പ​ടി​ക​ളും ന​ട​ന്നി​രു​ന്നു. അ​വ​യൊ​ന്നും രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി കോ​ൺ​ഗ്ര​സ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. മോ​ദി​ക്ക് മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു സൈ​നി​ക ന​ട​പ​ടി​ക​ൾ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കു​ന്ന​ത്. ക​റ​ൻ​സി നി​രോ​ധ​ന​ത്തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളാ​ണ് മോ​ദി സ​ർ​ക്കാ​ർ ത​ക​ർ​ത്ത​ത്. നാ​ല് ല​ക്ഷ​ത്തോ​ളം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ത്തി. നൂ​റി​ലേ​റെ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​എ​സ്ടി ന​ട​പ്പാ​ക്കി ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ പ​ല​ത​വ​ണ ച​ട്ട​ങ്ങ​ളി​ലും പ​ട്ടി​ക​യി​ലും മാ​റ്റം വ​രു​ത്തി​യ​ത് സ​ർ​ക്കാ​രി​നു​ത​ന്നെ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നു തെ​ളി​വാ​ണ്. ജ​ന​ങ്ങ​ളോ​ട് വോ​ട്ട് ചോ​ദി​ക്കാ​നു​ള്ള ധാ​ർ​മി​ക അ​വ​കാ​ശം പോ​ലും ന​രേ​ന്ദ്ര മോ​ദി​ക്കി​ല്ല. ക​ർ​ഷ​ക​രെ​യും ചെ​റു​പ്പ​ക്കാ​രെ​യും പാ​വ​ങ്ങ​ളെ​യും പ​റ്റി​ച്ച മോ​ദി സ​ർ​ക്കാ​രി​ന് ജ​നം മാ​പ്പു ന​ൽ​കി​ല്ലെ​ന്നും ഗു​ലാം ന​ബി പ​റ​ഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More